എം.വി.ബാലകൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ
1417325
Friday, April 19, 2024 1:48 AM IST
പയ്യന്നൂർ: എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാമന്തളിയിലെ 17 ശുഹദാക്കളുടെ മഖാമിലും കുറുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാണ് സ്ഥാനാർഥി പര്യടനം തുടങ്ങിയത്.
രാമന്തളി വടക്കുമ്പാട്, കൊറ്റി റെയിൽവേ ഓവർ ബ്രിഡ്ജ്, കവ്വായി, തായിനേരി, കണ്ടങ്കാളി, കണ്ടോത്ത് ക്ഷേത്ര പരിസരം, കാനായി, ഏച്ചിലാംവയൽ, കാളീശ്വരം, പള്ളിമുക്ക്, അരവഞ്ചാൽ, മീന്തുള്ളി, ചട്ടിവയൽ, പാറോത്തുംനീർ, മാതമംഗലം ബസാർ, കരിവെള്ളൂർ തെരു എന്നിവിടങ്ങളിൽ സ്വീകരണം നല്കി. പാടിച്ചാൽ, പെരിങ്ങോം, കുന്നരു, കരിവെള്ളൂർ സൗത്ത് ലോക്കൽ റാലികളിലും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ടി.ഐ.മധുസൂദനൻ എംഎൽഎ, സി.സത്യപാലൻ, വി.കുഞ്ഞികൃഷ്ണൻ, എം.ടി.പി.നൂറുദ്ദീൻ, സരിൻ ശശി, ഇക്ബാൽ പോപ്പുലർ എന്നിവർ പ്രസംഗിച്ചു. കനൽ വെളിച്ചം എന്ന സംഗീത ശില്പവും അരങ്ങേറി.