ക​ട​ക​ളി​ലേ​ക്ക് ടി​പ്പ​ർ പാ​ഞ്ഞുക​യ​റി മൂ​ന്നു യു​വ​തി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, April 18, 2024 1:47 AM IST
എ​ണ്ണ​പ്പാ​റ: മു​ക്കു​ഴി​യി​ൽ ക​ട​ക​ളി​ലേ​ക്ക് ടി​പ്പ​ർ ലോ​റി പാ​ഞ്ഞ് ക​യ​റി മൂ​ന്നു യു​വ​തി​ക​ൾ​ക്ക് പ​രി​ക്ക്. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു ക​ട​ക​ളും ത​ക​ർ​ന്നു. സ്റ്റേ​ഷ​ന​റി, ത​യ്യ​ൽ​ക​ട​ക​ളി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ പാ​ഞ്ഞ് ക​യ​റി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ സ്റ്റേ​ഷ​ന​റി ക​ട​യു​ട​മ മു​ക്കു​ഴി​യി​ലെ മാ​യ ഷി​ജു (38), ടെ​യ്ല​റിം​ഗ് ഷോ​പ്പി​ലെ ഷൈ​നി (45), അ​മ്പി​ളി (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​റ്റ​ൽ പൊ​ടി​യു​മാ​യി കോ​ളി​യാ​റി​ൽ നി​ന്നും മു​ക്കു​ഴി​യി​ലേ​ക്ക് വ​ന്ന ടി​പ്പ​റാ​ണ് ക​ട​യി​ൽ പാ​ഞ്ഞ് ക​യ​റി​യ​ത്.

അ​നീ​ഷ് മാ​മ്പ​ള​ത്തി​ന്‍റെ ഓ​ട്ടോ​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഓ​ട്ടോ​യി​ൽ നി​ന്നും ഇ​റ​ങ്ങി​യ നി​മി​ഷ​മാ​ണ് ടി​പ്പ​ർ ഓ​ട്ടോ​യി​ലി​ടി​ക്കു​ന്ന​ത്. അ​നീ​ഷ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഓ​ട്ടോ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം ക​ട​യി​ൽ പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു.

മെ​റ്റ​ൽ പൂ​ർ​ണ​മാ​യും ക​ട​ക്ക​ക​ത്ത് വീ​ണു. ക​ട​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ സ്ത്രീ​ക​ളെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. അ​പ​ക​ട സ്ഥ​ല​ത്ത് ആ​ളു​ക​ൾ അ​ധി​കമല്ലാത്ത സ​മ​യം ആ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.