എം.വി.ബാലകൃഷ്ണൻ തൃക്കരിപ്പൂരിൽ
1416812
Wednesday, April 17, 2024 1:52 AM IST
ചെറുവത്തൂർ:എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ തൃക്കരിപ്പൂർ മണ്ഡലത്തിൽ പര്യടനം നടത്തി. നീലേശ്വരം മുണ്ടേമ്മാട് റോഡ് ജംഗ്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
പാലായി സെന്റർ, പട്ടേന ജനശക്തി, അഴിത്തല, എരിഞ്ഞിക്കീൽ, ആയിറ്റി, തങ്കയം അബ്ദുറഹ്മാൻ വായനശാല പരിസരം, കിനാത്തിൽ, പോത്താംകണ്ടം, കടുമേനി, പുങ്ങംചാൽ, ഭീമനടി, പെരുമ്പട്ട, പുലിയന്നൂർ, ആലന്തട്ട എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം മുഴക്കോം എകെജി മന്ദിരം പരിസരത്ത് സമാപിച്ചു. തൃക്കരിപ്പൂർ ആയിറ്റിയിൽ കല്ലുമ്മക്കായ കർഷകരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ എം.രാജഗോപാലൻ എംഎൽഎ, സാബു എബ്രഹാം, സി.ജെ.സജിത്ത്, കെ.വി.ജനാർദനൻ, മുകേഷ് ബാലകൃഷ്ണൻ, ജെയിംസ് മാരൂർ, രതീഷ് പുതിയപുരയിൽ, ടി.കെ.സുകുമാരൻ, പി.സി.സുബൈദ, മുഹമ്മദ് റാഫി, രജീഷ് വെള്ളാട്ട് എന്നിവർ പ്രസംഗിച്ചു.