എല്ഡിഎഫ് നേതാക്കള് ഇന്നു ജില്ലയില്
1416714
Tuesday, April 16, 2024 6:57 AM IST
കാസർഗോഡ്: സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു ഇന്നു വൈകുന്നേരം നാലിനു ബോവിക്കാനത്തും അഞ്ചിനു ചട്ടഞ്ചാലിലും 6.30നു പെരിയാട്ടടുക്കത്തും എല്ഡിഎഫ് ലോക്കല് റാലികള് ഉദ്ഘാടനം ചെയ്യും.
എന്സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉച്ചകഴിഞ്ഞ് 3.30നു കോഴിച്ചാലിലും അഞ്ചിനു വെള്ളരിക്കുണ്ടിലും എല്ഡിഎഫ് ലോക്കല് റാലികള് ഉദ്ഘാടനം ചെയ്യും. എല്ഡിഎഫ് സംസ്ഥാന കണ്വീനര് ഇ.പി.ജയരാജന് വൈകുന്നേരം അഞ്ചിനും ആറിനും ആലപ്പടമ്പിലും വെള്ളോറയിലും എല്ഡിഎഫ് ലോക്കല് റാലികള് ഉദ്ഘാടനം ചെയ്യും.
ആര്ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര് വൈകുന്നേരം അഞ്ചിന് കാഞ്ഞങ്ങാട് അരയിയില് എല്ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യും.എല്ഡിഎഫ് അജാനൂര് ഫസ്റ്റ് ലോക്കല് തെരഞ്ഞെടുപ്പ് റാലി 19നു വൈകുന്നേരം 5.30നു നോര്ത്ത് കോട്ടച്ചേരിയില് ഐഎന്എല് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന് ഉദ്ഘാടനം ചെയ്യും.