ഉണ്ണിത്താൻ എടനീർ മുതൽ പട്ള വരെ
1416448
Sunday, April 14, 2024 7:00 AM IST
കാസർഗോഡ്:യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതിയുടെ അനുഗ്രഹം തേടിക്കൊണ്ടാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന് എടനീരിൽ നടന്ന പൊതുയോഗം മുൻമന്ത്രി സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു.
മുൻ എംപിക്ക് ചെലവഴിക്കാൻ സാധിക്കാതെ പോയ രണ്ടരക്കോടി രൂപ തിരിച്ചുപിടിച്ചതുൾപ്പെടെ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ വിവിധ വികസനപ്രവർത്തനങ്ങൾക്കായി എംപിയുടെ ആസ്തി വികസന ഫണ്ട് പൂർണമായി വിനിയോഗിക്കാൻ സാധിച്ചത് ഉണ്ണിത്താൻ എടുത്തുപറഞ്ഞു.
ചെങ്കള, കാറഡുക്ക, ബെള്ളൂർ, കുംബഡാജെ, ബദിയടുക്ക, മധൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയതിനുശേഷം പട്പട്ളയിൽ സമാപിച്ചു.
യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, കെ. നീലകണ്ഠൻ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ഡോ.ഖാദർ മാങ്ങാട്, കരിവെള്ളൂർ വിജയൻ, ഹക്കീം കുന്നിൽ, കരുൺ താപ്പ, സി.വി.ജെയിംസ്, ധന്യ സുരേഷ്, മിനി ചന്ദ്രൻ എന്നിവർ വിവിധ ഇടങ്ങളിലായി സംബന്ധിച്ചു.