എം.വി.ബാലകൃഷ്ണനും അശ്വിനിയും മഞ്ചേശ്വരം മണ്ഡലത്തിൽ
1416447
Sunday, April 14, 2024 7:00 AM IST
മഞ്ചേശ്വരം:എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണനും എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.
ചിപ്പാറിൽ കണിക്കലവും കണിക്കൊന്നയും നൽകിയാണ് എം.വി.ബാലകൃഷ്ണനെ എൽഡിഎഫ് പ്രവർത്തകർ വരവേറ്റത്. ഇടതുപക്ഷം വിജയിക്കേണ്ടത് നാടിന്റെ നിലനിൽപിനുകൂടി ആവശ്യമാണെന്ന് എം.വി.ബാലകൃഷ്ണൻ പറഞ്ഞു. ബാക്രബയൽ, മൊറത്തണ, കടമ്പാർ, ഇഡിയ, പാവൂർ, കുഞ്ചത്തൂർ, ഹൊസബെട്ടു കടപ്പുറം, മൂസോടി, ബെള്ളൂർ, ധർമത്തടുക്ക, പെർമുദെ, പച്ചമ്പള, ബംബ്രാണ, കുണ്ടങ്കാരടുക്ക, പേരാൽ, കൂരടുക്ക, ബീർമൂല, ബാളെമൂല, വാണിനഗർ എന്നിവിടങ്ങളിലും സ്ഥാനാർഥിക്ക് സ്വീകരണം നല്കി. എൽഡിഎഫ് നേതാക്കളായ കെ.വി.കുഞ്ഞിരാമൻ, കെ.ആർ.ജയാനന്ദ, പി.രഘുദേവൻ, എം.സി.അജിത്, സി.എ.സുബൈർ, അബ്ദുൾ റസാഖ് ചിപ്പാർ, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ എന്നിവർ സംബന്ധിച്ചു.

എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി പെർളയിൽ മഹിളാ പ്രവർത്തകർക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി.
പാവൂർ, മൊറത്തണ, മഞ്ചേശ്വരം, തുമിനാട്, ബജ, മിയാപദവ്, പൈവളികെ, മൂളിഗദെ, പെർമുദെ, ബാഡൂർ, മണിയംപാറ, സീതാംഗോളി, നായ്കാപ്പ്, കളത്തൂർ, ബംബ്രാണ എന്നിവിടങ്ങളിൽ പ്രചാരണം നടത്തിയശേഷം കുമ്പളയിൽ സമാപിച്ചു.