കാസർഗോട്ട് പ്രവാസി വോട്ടര്‍മാര്‍ 4934
1416446
Sunday, April 14, 2024 7:00 AM IST
കാസര്‍ഗോഡ്: ലോക്സഭാ മണ്ഡലത്തില്‍ ആകെയുള്ളത് 4934 പ്രവാസി വോട്ടര്‍മാര്‍. ഇതിൽ 4726 പുരുഷന്മാരും 208 സ്ത്രീകളുമാണ് ഉള്ളത്.
ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാർ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത് തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് - 1242 പേർ. ഏറ്റവും കുറച്ചുപേർ കാസര്‍ഗോഡ് മണ്ഡലത്തിലാണ് - 226 പേർ.
മഞ്ചേശ്വരം (620), ഉദുമ (338), കാഞ്ഞങ്ങാട് (864), പയ്യന്നൂര്‍ (477), കല്ല്യാശേരി (1167) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ മണ്ഡലത്തില്‍
കാസര്‍ഗോഡ്: ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലാണ്. 1694 വോട്ടര്‍മാരുള്ള രാമന്തളി ഗവ.എച്ച്എസ്എസിലെ 116-ാം നമ്പര്‍ ബൂത്താണ് ഇത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ബൂത്ത് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 152-ാം നമ്പർ ബൂത്താണ്.
വലിയപറമ്പ് പഞ്ചായത്തിലെ വടക്കേക്കാട് അങ്കണവാടി ഹാളിൽ സജ്ജീകരിച്ചിട്ടുള്ള ഈ ബൂത്തിൽ 234 വോട്ടര്‍മാർ മാത്രമാണ് ഉള്ളത്.