ഒടയംചാൽ സെന്റ് ജോർജ് ദേവാലയ തിരുനാളിന് തുടക്കമായി
1416086
Saturday, April 13, 2024 1:15 AM IST
ഒടയംചാൽ: സെന്റ് ജോർജ് ക്നാനായ കത്തോലിക്ക തീർഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ഏബ്രഹാം പുതുകുളത്തിൽ കൊടിയേറ്റി. ആദ്യദിനത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ.സുനീഷ് പുതുകുളങ്ങരയും രണ്ടാം ദിനത്തിൽ ഫാ.ബേബി കട്ടിയാങ്കലും കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 4.30 ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, തിരുക്കർമങ്ങൾ - ഫാ.ജോർജ് മുട്ടത്തുപറമ്പിൽ. തുടർന്നുള്ള ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. മനോജ് എലിത്തടത്തിൽ, ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ, ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ.ജോയൽ മുകളേൽ, ഫാ.ജോഷി വല്ലർകാട്ടിൽ, ഫാ.അനീഷ് പരപ്പനാട്ട് എന്നിവർ കാർമികത്വം വഹിക്കും.
20 ന് വൈകുന്നേരം5.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ഫിലിപ്പ് രാമച്ചനാട്ട് കാർമികത്വം വഹിക്കും. തുടർന്ന് ഒടയംചാൽ ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ് - ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.ജിബിൻ കുഴിവേലിൽ. പരിശുദ്ധ കുർബാനയുടെ ആശീർവാദം - ഫാ.ബേബി കട്ടിയാങ്കൽ. 21 ന് രാവിലെ 7.30 ന് വിശുദ്ധ കുർബാന, 9.30 ന് ലദീഞ്ഞ്, തിരുനാൾ റാസ - മുഖ്യ കാർമികൻ ഫാ.സിൽജോ ആവണിക്കുന്നേൽ. തുടർന്ന് വചനസന്ദേശം - ഫാ.ജേക്കബ് പല്ലുന്നിൽ. പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം - ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ.