എൻഡിഎ തെരഞ്ഞെടുപ്പ് യോഗങ്ങൾക്ക് തുടക്കമായി
1415462
Wednesday, April 10, 2024 1:41 AM IST
കാസർഗോഡ്: എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് സ്വീകരണയോഗങ്ങൾക്ക് മധൂരിൽ തുടക്കമായി. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
മുള്ളേരിയയിൽ നടന്ന സമാപനസമ്മേളനം ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
കൊല്ലങ്കാന, ചേനക്കോട്, മായിപ്പാടി, ചെർക്കള, എടനീർ, നീർച്ചാൽ, നാരമ്പാടി, മാർപ്പനടുക്ക തുടങ്ങിയ കേന്ദ്രങ്ങളിലും സ്ഥാനാർഥി വോട്ടഭ്യർഥന നടത്തി.