ഉണ്ണിത്താൻ മടക്കര തുറമുഖത്ത്
1415458
Wednesday, April 10, 2024 1:41 AM IST
ചെറുവത്തൂർ: യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് ചെറുവത്തൂർ മടക്കര മത്സ്യബന്ധന തുറമുഖത്തെത്തി മത്സ്യ തൊഴിലാളികളോടും വിതരണക്കാരോടും വോട്ടഭ്യർഥിച്ചു. കടുത്ത ചൂടിൽ മീൻ ലഭ്യത കുറയുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തൊഴിലാളികൾ ഉണ്ണിത്താനെ ധരിപ്പിച്ചു.
ഹാർബറിൽ അടുപ്പിച്ച ബോട്ടുകളിൽ കയറിയ സ്ഥാനാർഥി മത്സ്യലഭ്യതയുടെ കുറവ് നേരിട്ടു കണ്ടറിഞ്ഞു.
വീണ്ടും ജയിച്ച് പാർലമെന്റിലെത്തിയാൽ ഈ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ച് ആവശ്യമായ സഹായങ്ങളെത്തിച്ചുനല്കുമെന്ന് ഉറപ്പുനല്കി. തുടർന്ന് കാസർഗോഡെത്തി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന യോഗത്തിൽ പങ്കെടുത്തു.
കാസർഗോഡ് പഴയ ബസ്സ്റ്റാൻഡിലും ഉപ്പളയിലും വോട്ട് അഭ്യർഥിച്ച് സ്ട്രീറ്റ് വാക്ക് നടത്തി. കല്ലട്ര മാഹിൻ ഹാജി, കെ. നീലകണ്ഠൻ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം. അഷ്റഫ് എംഎൽഎ, സ്രാങ്ക് അബ്ദുള്ള തുരുത്തി, വിനോദ് അച്ചാംതുരുത്തി എന്നിവർ സംബന്ധിച്ചു.