റിമാന്‍ഡ് പ്രതിയായ പത്തൊന്പതുകാരൻ ആശുപത്രിയില്‍ മരിച്ചു
1415380
Tuesday, April 9, 2024 10:26 PM IST
കാഞ്ഞങ്ങാട്: മോഷണ കേസില്‍ അറസ്റ്റിലായി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. പഴയങ്ങാടി വെങ്ങരയിലെ എം.കെ. മുഹമ്മദ് ഫയാസ് (19) ആണ് ഇന്നലെ രാവിലെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഹൃദയസംബന്ധമായ അസുഖംമൂലം ഈ മാസം ആറിനു ജയിലില്‍ വച്ചുണ്ടായ ഛര്‍ദ്ദിയെത്തുടര്‍ന്നാണ് പരിയാരത്ത് ചികിത്സക്കായി കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. മാര്‍ച്ച് 17 നാണ് പടന്നയിലെ പള്ളിയുടെ കാബിന് പൊളിച്ച് കവര്‍ച്ച നടത്തിയ കേസിൽ ഫയാസിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസിലും ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്.