സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം: 50,000 രൂ​പ പി​ഴ ചു​മ​ത്തി
Tuesday, April 9, 2024 7:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​ങ്ക​ള ബെ​ള്ളൂ​ര​ട്ക്ക​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ക​ണ്ടെ​ത്തി.

സ്ഥ​ലം ഉ​ട​മ​യ്ക്ക് തു​ക ന​ല്‍​കി​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഈ ​സ്ഥ​ല​ത്ത് ത​ള്ളു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ക​ല്യാ​ണ വീ​ടു​ക​ളി​ലെ​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​വി​ടെ നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. സ്ഥ​ല​മു​ട​മ​യ്ക്ക് 50,000 രൂ​പ പി​ഴ ചു​മ​ത്തി.

മാ​ലി​ന്യ നി​ക്ഷേ​പം തു​ട​ര്‍​ന്നാ​ല്‍ പി​ഴ ഇ​ര​ട്ടി​യി​ല​ധി​കം വീ​ണ്ടും ഈ​ടാ​ക്കു​മെ​ന്ന് സ്‌​ക്വാ​ഡ് അ​റി​യി​ച്ചു. ടീം ​ലീ​ഡ​ര്‍ കെ.​വി.​മു​ഹ​മ്മ​ദ് മ​ദ​നി, എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീ​സ​ര്‍ റി​യാ​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ര​ശ്മി, ഇ.​കെ.​ഫാ​സി​ല്‍ എന്നിവര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.