എഐസിഎസ്സിഎസ്ടിഒ സംസ്ഥാന സ്പെഷല്‍ കണ്വന്ഷന്
1414968
Monday, April 8, 2024 1:42 AM IST
കാസർഗോഡ്: ഓള് ഇന്ത്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി/എസ്ടി കേരള ചാപ്റ്റര്‍ സംസ്ഥാന സ്പെഷല്‍ കണ്വന്ഷന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍. ബാബു നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി സി.ടി. അഹമ്മദലി, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രാജശേഖര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് രാമന് ബാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. ലക്ഷ്മണ പെരിയഡുക്ക, രമേശ് ബാരിക്കാട്, രാമപ്പ മഞ്ചേശ്വരം, ഹരിചന്ദ്ര, നഗരസഭ കൗണ്‍സിലര്‍ ആര്. റീത്ത, എം.എം. ഷാജന്, ബാലന് തൃത്താല, എം.കെ. കുട്ടന്, കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. നടേശന് ചേര്‍ത്തല സ്വാഗതവും ജില്ലാ സെക്രട്ടറി പൊന്നപ്പന് അമ്മങ്കോട് നന്ദിയും പറഞ്ഞു.