എളേരി ബ്ലോക്ക് കോൺഗ്രസ് ശില്പശാല
1396757
Saturday, March 2, 2024 1:50 AM IST
ചിറ്റാരിക്കാൽ: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കുന്നതിനായി എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഈസ്റ്റ് എളേരി, ചീമേനി, വെസ്റ്റ് എളേരി, ഭീമനടി മണ്ഡലം കമ്മിറ്റികളുടെ കീഴിൽ വരുന്ന ബൂത്ത് പ്രസിഡന്റുമാർക്കും ബൂത്ത് ലെവൽ ഏജന്റുമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു.
കോൺഗ്രസ് രാജ്യത്ത് തിരിച്ചുവരേണ്ടത് സാധാരണ ജനങ്ങളുടെ ആവശ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു.
ശാന്തമ്മ ഫിലിപ്പ്, മാമുനി വിജയൻ, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യൻ പതാലിൽ, ജോസ് കുത്തിയതോട്ടിൽ, ജോർജ്കുട്ടി കരിമഠം, എ. ജയരാമൻ, എ.വി. ഭാസ്കരൻ, സി.എ. ബാബു എന്നിവർ പ്രസംഗിച്ചു. അഡ്വ. സുധിൻ, വി.ബി. വിജീഷ് എന്നിവർ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റുമാരായ സോണി പൊടിമറ്റം സ്വാഗതവും തോമാസ് മാത്യു നന്ദിയും പറഞ്ഞു.