സ്വാശ്രയസംഘങ്ങളുടെ കൂട്ടായ്മ; ബൈലോ തയാറായെന്ന് മന്ത്രി
1396753
Saturday, March 2, 2024 1:50 AM IST
രാജപുരം: ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്രം നിഷ്, നിപ്മര്‍ മാതൃകയില്‍ ആരംഭിക്കുമെന്ന് സാമൂഹികനീതി മന്ത്രി ആര്. ബിന്ദു. പൂടംകല്ലില്‍ കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒപ്പന കളിച്ച് സ്വാഗതം പറഞ്ഞ ബഡ്സ് സ്കൂളിലെ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വാശ്രയസംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ബൈലോ തയാറായി കഴിഞ്ഞു. സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുന്ന കൂട്ടായ്മയിലേക്ക് ബഡ്സ് സ്കൂളിലെ എല്ലാ ഭിന്നശേഷി കുട്ടികളെയും മന്ത്രി സ്വാഗതം ചെയ്തു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജമോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, കേരള സാമൂഹ്യ സുരക്ഷാ മിഷന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഗോപി, പി. ഗീത, പി. സന്തോഷ്, വാര്‍ഡ് മെംബര്‍ ബി. അജിത്കുമാര്‍, പൂടംകല്ല് താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി. പ്രിജി, സിഡിഎസ് ചെയര്‍പേഴ്സണ്‍ കമലാക്ഷി, വ്യാപാരി വ്യവസായി പ്രതിനിധി സി.ടി. ലൂക്കോസ്, പിടിഎ പ്രസിഡന്റ് സതീശന് അടോട്ടുകയ, മുഖ്യാധ്യാപിക ഡാലിയ മാത്യു, രാഷ്ട്രീയ പ്രതിനിധികളായ എം.എം. സൈമണ്‍, എ.കെ. രാജേന്ദ്രന്, രത്നാകരന് നമ്പ്യാര്‍, ടോമി വാഴപ്പള്ളി, സി. ബാലകൃഷ്ണന് നായര്‍, ഇബ്രാഹിം ചെമ്മനാട്, ലക്ഷ്മണഭട്ട് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോസ് ഏബ്രഹാം നന്ദിയും പറഞ്ഞു.
സ്ഥാപനം കേരള സാമൂഹ്യ സുരക്ഷാ മിഷന് ഏറ്റെടുക്കുന്നതിന് ഭാഗമായി എന്‍ഐപിഎംആറില്‍ നിന്നും 22 ലക്ഷം രൂപയുടെ ഫിസിയോതെറാപ്പി ഉപകരണങ്ങളും ഒക്കുപ്പേഷണല്‍ തെറാപ്പി ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
സിഡ്കോയില്‍ നിന്നും 3.36 ലക്ഷം രൂപ ചിലവാക്കി കുട്ടികള്‍ക്ക് ഇരിക്കുന്നതിനുള്ള 25 കസേരകളും, ഡൈനിംഗ് ഹാളില്‍ നാലു ടേബിളുകളും രണ്ടു സോഫയും ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി ആവശ്യമായ ഫര്‍ണിച്ചര്‍ എസ്ബിസിഒയില് നിന്നും 15നകം വിതരണം ചെയ്യും.
94 ലക്ഷം രൂപ ചെലവാക്കി എല്ലാ എംസിആര്സികളിലും സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ട നടപടികളും അനേര്‍ട്ടുമായി സഹകരിച്ചു മിഷന് ചെയ്യുന്നുണ്ട്.