ജില്ലയിലെ ആദ്യ ഫാം ഫ്രഷ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
1396256
Thursday, February 29, 2024 2:46 AM IST
കാസര്‍ഗോഡ്: കുടുംബശ്രീ ജില്ലാ മിഷനും ചെമ്മനാട് പഞ്ചായത്തും ചെമ്മനാട് പഞ്ചായത്ത് സിഡിഎസിന് അനുവദിച്ച നേച്വര്സ് ഫ്രഷ് അഗ്രി കിയോസ്ക് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ബെണ്ടിച്ചാല്‍ ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപം സ്ഥിതിചെയ്യുന്ന കിയോസ്കില്‍ ഫാം ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് നാച്വേര്‍സ് ഫ്രഷ് അഗ്രി കിയോസ്കിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ ആദ്യത്തെ ഫാം ഫ്രഷ് യൂണിറ്റാണിത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷംസുദ്ദീന് തെക്കില്‍ അധ്യക്ഷത വഹിച്ചു.