ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു
1396031
Wednesday, February 28, 2024 1:34 AM IST
മാലോം: യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. മാലോം സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ബിബിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ്, ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, കെപിസിസി അംഗം ബി.പി. പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി, എം. രാധാമണി, അലക്സ് നെടിയകാലായിൽ, മോൻസി ജോയ്, ബിൻസി,ജെയിൻ, പി. പദ്മാവതി, ശ്രീജ രാമചന്ദ്രൻ, ജെസി ചാക്കോ എന്നിവർ പ്രസംഗിച്ചു. ലിബിൻ ജേക്കബ് ആലപ്പാട്ട് പ്രസിഡന്റ് ആയി 17 അംഗ മണ്ഡലം കമ്മിറ്റിയാണ് നിലവിൽ വന്നത്.