എകെസിസി നേതൃസമ്മേളനം നടത്തി
1396030
Wednesday, February 28, 2024 1:34 AM IST
ചിറ്റാരിക്കാൽ: എകെസിസി തോമാപുരം മേഖല നേതൃസമ്മേളനം ഇൻസ്പെയർ 2024 തോമാപുരം പാരിഷ് ഹാളിൽ എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് തോമാപുരം മേഖല പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത പ്രൊക്യൂറേറ്റർ റവ. ഡോ. ജോജി കാക്കരമറ്റം മുഖ്യപ്രഭാഷണം നടത്തി.
തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ, എകെസിസി ഫൊറോന ഡയറക്ടർ ഫാ. ജോമി തൊട്ടിയിൽ, അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, തോമാപുരം ഫൊറോന കൗൺസിൽ പ്രസിഡന്റ് രാജു മാത്യു, മേഖല സെക്രട്ടറി സാജു പടിഞ്ഞാറേട്ട്, വൈസ് പ്രസിഡന്റ് തങ്കച്ചൻ തേക്കുംകാട്ടിൽ, ട്രഷറർ പ്രശാന്ത് പാറേക്കുടിയിൽ, ക്രിസ്റ്റീന വടക്കേടത്ത്, സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, മദ്യവിരുദ്ധ സമിതി നേതാവ് തങ്കച്ചൻ കൊല്ലക്കൊമ്പിൽ, വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ബിനോയ് പുതിയമംഗലത്ത് എന്നിവർ പ്രസംഗിച്ചു.