വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
1395882
Tuesday, February 27, 2024 6:34 AM IST
ഒടയംചാൽ: കോടോം-ബേളൂർ പഞ്ചായത്തിലെ നാലാംക്ലാസിൽ പഠിക്കുന്ന എസ്ടി വിദ്യാർഥികൾക്കുള്ള ഫർണിച്ചറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിർവഹിച്ചു.
ഒരു കസേരയും ഒരു ടേബിളുമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശൈലജ, പഞ്ചായത്ത് അസി. സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ എന്നിവർ പ്രസംഗിച്ചു.