നീലേശ്വരം സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂൾ തുറന്നുകൊടുക്കണം
1395876
Tuesday, February 27, 2024 6:32 AM IST
നീലേശ്വരം: നീലേശ്വരം ഇഎംസ് സ്റ്റേഡിയത്തിൽ പണി പൂർത്തിയായ സിമ്മിംഗ്പൂൾ കായിക താരങ്ങൾക്കായി തുറന്നുനല്‍കണമെന്ന് ജില്ലാ അക്വാട്ടിക് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ബിജു മാപ്പിളപറമ്പിൽ അധ്യക്ഷത വഹിച്ചു. ദേശീയ-സംസ്ഥാന മത്സരങ്ങളിൽ വിജയം നേടിയ കായിക താരങ്ങളെ യോഗത്തിൽ അനുമോദിച്ചു.
ഭാരവാഹികൾ: ബിജു ജോസഫ് മാപ്പിളപറമ്പിൽ (പ്രസിഡന്റ്), നാസർ മേൽപറമ്പ, എം. കൃഷ്ണപ്രസാദ് (വൈസ് പ്രസിഡന്റുമാർ), എം.ടി.പി. അഷറഫ് (സെക്രട്ടറി), ബിജു സെബാസ്റ്റ്യൻ മാത്തശേരിൽ, ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), അഷറഫ് കർള (ട്രഷറർ).