ലഹരിവിരുദ്ധ റാലിയും ക്ലാസും നടത്തി
1395674
Monday, February 26, 2024 1:39 AM IST
കടുമേനി: കെസിബിസി മദ്യവിരുദ്ധദിനത്തോടനുബന്ധിച്ച് കടുമേനി സെന്റ് മേരീസ് പള്ളിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധറാലിയും ബോധവത്കരണ ക്ലാസും നടത്തി.
ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മൂക്കിലക്കാട്ട്, സണ്‍ഡേ സ്കൂള്‍ മുഖ്യാധ്യാപകൻ ജോസഫ് വി.ജെ. വടക്കേപറമ്പില്‍, മിഷന് ലീഗ് മേഖലാ പ്രസിഡന്റ് ഷിജോ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.കെ. സജയന് ബോധവത്കരണ ക്ലാസ് നയിച്ചു. എലിസബത്ത് മഠത്തിമ്യാലില്‍ നന്ദി പറഞ്ഞു.