മാലിന്യം തരംതിരിക്കാന്‍ കണ്‍വെയര്‍ ബെല്‍റ്റുമായി പുല്ലൂര്‍-പെരിയ പഞ്ചായത്ത്
1395671
Monday, February 26, 2024 1:39 AM IST
പെരിയ: മാലിന്യം തരംതിരിക്കുന്നതിനു എംസിഎഫില്‍ കണ്‍വെയര്‍ ബെല്‍റ്റ് സ്ഥാപിച്ച് പുല്ലൂര്‍-പെരിയ പഞ്ചായത്ത്. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് എംസിഎഫില്‍ മാലിന്യം തരംതിരിക്കുന്ന യന്ത്രം സ്ഥാപിക്കുന്നത്. കണ്‍വെയര്‍ ബെല്‍റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ. കര്ത്യയാനി അധ്യക്ഷത വഹിച്ചു. സ്വഛ്ഭാരത് മിഷന് ഫണ്ടും തനത് ഫണ്ടും പ്രയോജനപ്പെടുത്തി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 3.90 ലക്ഷം രൂപയാണ് അടങ്കല്‍ തുക. 18 തരം വ്യത്യസ്ത മാലിന്യങ്ങള്‍ ഇതുവഴി ഹരിത കര്‍മസേനക്ക് എളുപ്പത്തില്‍ തരംതിരിക്കാന്‍ കഴിയും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 173 ലക്ഷം രൂപയുടെ ശുചിത്വപദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. സുമ, മെംബര്‍മാരായ ടി.വി. അശോകന്, ടി. രാമകൃഷ്ണന നാര്, പി.എം. രജനി, വി. നാരായണന്, ടി.വി. അംബിക, ഇ.ഒ. ഉഷ, സെക്രട്ടറി ടി. പ്രദീപന് എന്നിവര്‍ പ്രസംഗിച്ചു. അസി. സെക്രട്ടറി കെ. സുദേവന് സ്വാഗതവും വിഇഒ ജിജേഷ് വി. ശശീന്ദ്രന് നന്ദിയും പറഞ്ഞു.