കാസർഗോഡ് സ്വദേശി മുംബൈയിൽ ബൈക്ക് അപകടത്തിൽ മരിച്ചു
1395196
Saturday, February 24, 2024 10:20 PM IST
കാസര്‍ഗോഡ്: മുംബൈയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു. ഉപ്പള കയ്യാറിലെ പരേതനായ മാഴ്സൽ- ലീന ക്രാസ്റ്റ ദന്പതികളുടെ മകന് റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39)യാണ് മരിച്ചത്.
മുംബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: പ്രജ്ന. മകൾ: റീവ. സഹോദരങ്ങള്‍: ഷാലറ്റ്, ജീവന്, ബ്രയാന്‍, പ്രമീള, റോഷന്, ജാനറ്റ്, ഷര്‍മിള. സംസ്കാരം നാളെ നാലിന് കയ്യാർ ക്രൈസ്റ്റ് കിംഗ് പള്ളിയില്‍.