യൂത്ത് കോണ്‍ഗ്രസ് കഞ്ഞിവച്ച് പ്രതിഷേധിച്ചു
1395131
Saturday, February 24, 2024 6:17 AM IST
ചീമേനി: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചീമേനി സപ്ലൈകോ ഔട്ട് ലെറ്റിന് മുന്നില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ കഞ്ഞിവച്ച് പ്രതിഷേധിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുനീഷ് ഞണ്ടാടി അധ്യക്ഷത വഹിച്ചു.
എ. ജയരാമന്, ടി.വി. കുഞ്ഞിരാമന്, ടി.പി. ശ്രീവത്സന്‍, ടി.പി. ധനേഷ്, കെ. രാഘവന്, സി. ബാബു, കെ. ശോഭന, കെ. ശ്രീധരന് പാലേരി, കെ. നാരായണന്, പി. പ്രകാശന്, വി. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.