മഹിള കോൺഗ്രസ് മാവേലി സ്റ്റോറിലേക്ക് മാർച്ച് നടത്തി
1394601
Thursday, February 22, 2024 1:10 AM IST
കള്ളാർ: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിലും സപ്ലൈകോ സെന്ററുകളിൽ സബ്സിഡി സാധനങ്ങളുടെ കുറവിലും പ്രധിഷേധിച്ച് മഹിള കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാറിലെ മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിൻസി ജെയിൻ, അനിത, പ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ എന്നിവർ സംസാരിച്ചു.