സ്കൂട്ടർ വൈദ്യുതതൂണിലിടിച്ച് നിർമാണതൊഴിലാളി മരിച്ചു
1394546
Wednesday, February 21, 2024 10:08 PM IST
തൃക്കരിപ്പൂർ: സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെട്ടിടനിർമാണ തൊഴിലാളി മരിച്ചു. പേക്കടം മണിയനോടിയിലെ ടി.വി. വിജയൻ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വെള്ളാപ്പ് തീരദേശ റോഡിൽ ആയിറ്റി ജുമാ മസ്ജിദിന് സമീപം വിജയൻ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതതൂണിലിടിക്കുകയായിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിജയൻ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: സുശീല(തൃക്കരിപ്പൂർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി). മക്കൾ: വിദ്യ, ദിവ്യ, ധന്യ.