ജി​ല്ല​യി​ൽ 1144 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും
Wednesday, February 21, 2024 5:45 AM IST
കാ​സ​ർ​ഗോ​ഡ്: നാ​ളെ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി 1144 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ-​പു​രാ​വ​സ്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

868 ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ പ​ട്ട​യ​ങ്ങ​ള്‍, 66 ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ള്‍, 1964 റൂ​ള്‍ പ്ര​കാ​ര​മു​ള്ള 148 എ​ല്‍​എ പ​ട്ട​യ​ങ്ങ​ള്‍, 1995 റൂ​ള്‍ പ്ര​കാ​ര​മു​ള്ള ഒ​ന്പ​ത് പ​ട്ട​യ​ങ്ങ​ള്‍, 31 വ​ന​ഭൂ​മി പ​ട്ട​യ​ങ്ങ​ള്‍, മൂ​ന്ന് ലാ​ന്‍​ഡ് ബാ​ങ്ക് പ​ട്ട​യ​ങ്ങ​ള്‍, 19 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ൽ 1144 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

നേ​ര​ത്തേ 2022 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ല്‍ 1052 പ​ട്ട​യ​ങ്ങ​ളും 2023 ജൂ​ണ്‍ 30 ന് ​ന​ട​ന്ന മേ​ള​യി​ല്‍ 1619 പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. 1144 പ​ട്ട​യ​ങ്ങ​ള്‍ കൂ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​തോ​ടെ ജി​ല്ല​യി​ൽ ആ​കെ 3815 പ​ട്ട​യ​ങ്ങ​ളു​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​കും.

ജി​ല്ല​യി​ല്‍ അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 252 പേ​ർ​ക്ക് പ​ട്ട​യ​മി​ല്ലെ​ന്നും ഇ​തി​ല്‍ 117 പേ​ര്‍ ഭൂ​ര​ഹി​ത​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 77 പേ​ര്‍​ക്ക് ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും 43 പ​ട്ട​യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി ഭൂ​മി പ​തി​വി​നു​ള്ള 11,953 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ 6018 അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. 5935 അ​പേ​ക്ഷ​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ല്ലാ മാ​സ​വും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടേ​യും താ​ഹ്സി​ല്‍​ദാ​ര്‍​മാ​രു​ടേ​യും യോ​ഗം വി​ളി​ച്ച് ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ പു​ല്ലൂ​ര്‍, മ​ടി​ക്കൈ, ബാ​ര, പ​ന​യാ​ല്‍, പെ​രി​യ, പേ​രോ​ല്‍ വി​ല്ലേ​ജു​ക​ളി​ലാ​യി 2164 അ​പേ​ക്ഷ​ക​ളും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ ബ​ദി​യ​ടു​ക്ക,ബേ​ള,അ​ഡൂ​ര്‍, മു​ളി​യാ​ര്‍, ചെ​ങ്ക​ള, തെ​ക്കി​ല്‍, ബേ​ഡ​ഡു​ക്ക, പാ​ടി വി​ല്ലേ​ജു​ക​ളി​ലാ​യി 1889 അ​പേ​ക്ഷ​ക​ളും റീ​സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ക്കി​യാ​യി​ട്ടു​ണ്ട്. ഈ ​വി​ല്ലേ​ജു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​ത്തി അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.