അ​ന​ധി​കൃ​ത കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത്
Tuesday, February 20, 2024 7:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് സം​സ്ഥാ​ന പാ​ത​യി​ലും കാ​ഞ്ഞ​ഞ്ഞാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലു​മു​ള്ള അ​ന​ധി​കൃ​ത കൈയേറ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ത​ല ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​പാ​ത​യി​ല്‍ മാ​ണി​ക്കോ​ത്ത് റോ​ഡ​രി​കി​ലു​ള്ള മീ​ന്‍ ക​ച്ച​വ​ട​വും വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത വി​ളി​ച്ചു​വ​രു​ത്തു​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ പ​ഞ്ചാ​യ​ത്തും, പോ​ലീ​സും പെ​തു​മ​രാ​മ​ത്ത് വ​കു​പ്പും നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും നി​യ​മ​ലം​ഘ​നം തു​ട​രു​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​ത്. ഇ​ത്ത​രം ക​യ്യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത്, പി​ഡ​ബ്ല്യു​ഡി, പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് ന​മ്പ​ര്‍ ന​ല്‍​കാ​നും ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളെ അം​ഗീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. മാ​വു​ങ്കാ​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യി ഫ്ലൈ ​ഓ​വ​ര്‍ വ​ന്ന​ത്തോ​ടെ മാ​വു​ങ്കാ​ലി​ല്‍ ഉ​ണ്ടാ​വു​ന്ന ട്രാ​ഫി​ക്ക് കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ബ​സ് ബേ ​സ്ഥാ​പി​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ട്രാ​ഫി​ക്ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.