നാട്ടറിവ് ശില്പശാല നടത്തി
1394280
Tuesday, February 20, 2024 7:57 AM IST
പരപ്പ: ജിഎച്ച്എസ്എസിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപകൻ പി. ജനാർദ്ദനൻ, പിടിഎ പ്രസിഡന്റ് എ.ആർ. വിജയകുമാർ, കെ. സുരേഷ് കുമാർ, കെ.കെ. സിന്ധു, എം. ബിജു എന്നിവ പ്രസംഗിച്ചു. ഉദയൻ കുണ്ടംകുഴി, ഷൈജു ബിരിക്കുളം എന്നിവർ ക്ലാസ് നയിച്ചു. ടി.വി. സതീഷ് ബാബു സ്വാഗതവും കെ. സതി നന്ദിയും പറഞ്ഞു.