കാര്‍ഷിക വിപണന സംഘം ഫോറം ജില്ലാതല പഠന ക്യാമ്പ് നടത്തി
1393994
Monday, February 19, 2024 5:45 AM IST
കാസര്‍ഗോഡ്: സഹകരണ കാര്‍ഷിക വിപണന സംഘം ഫോറത്തിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി ജില്ലാതല പഠന ക്യാമ്പ് നടത്തി. കേരള ബാങ്ക് ഹാളില്‍ നടന്ന ക്യാമ്പ് മാര്‍ക്കറ്റ്ഫെഡ് ചെയര്മാന് സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
മാര്‍ക്കറ്റ്ഫെഡ് ഭരണ സമിതി അംഗം കെ.വി. ഗോപാലന് അധ്യക്ഷത വഹിച്ചു. സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പല്‍ പി.വി. രാജേഷ് ക്ലാസെടുത്തു. വിവിധ സംഘം പ്രസിഡന്റുമാരായ മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, എ. കുഞ്ഞിരാമന്, മനോജ് തോമസ്, എം.വി. കൃഷ്ണന്, ശ്രീജിത് മാടക്കല്‍,കണ്‍വീനര്‍ പി.കെ. വിനോദ്കുമാര്‍, സോമി മാത്യു, എം. ലത, ജമീല അഹമ്മദ്, ഇ. വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. കുഞ്ഞിരാമന് (ചെയര്മാന്), എം.വി. കൃഷ്ണന്, എ. കുഞ്ഞിരാമന്(വൈസ്ചെയര്‍മാന്‍), പി.കെ. വിനോദ്കുമാര്‍ (കണ്‍വീനര്‍), ശ്രീജിത്ത് മാടക്കല്‍, എം. സുരേഷ്കുമാര്‍ (ജോയിന്റ് കണ്വീനര്മാമാര്), എം. ലത(ട്രഷറര്‍).