ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും നാടിന്റെ പൈതൃകം വിളിച്ചോതുന്നു: എംപി
1393990
Monday, February 19, 2024 5:45 AM IST
ചെറുവത്തൂർ: കേരളത്തിൽ തല ഉയർത്തി നിൽക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും ഗ്രന്ഥശാകളും നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ചെറുവത്തൂർ അക്ഷര ഫൈൻ ആർട്സ് സൊസൈറ്റി മുപ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ കണ്ണങ്കൈ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.കെ. കുമാരൻ, കൺവീനർ എം. രമേശൻ, കെ.വി. സുധാകരൻ, കൊക്കോട്ട് നാരായണൻ, ടി.സി.എ. റഹ്മാൻ, കെ. ബാലകൃഷ്ണൻ, എ.കെ. ചന്ദ്രൻ, എൻ. സുകുമാരൻ, ഡോ.കെ.വി. ഭാസ്കരൻ, ഒ. ഉണ്ണികൃഷ്ണൻ, കെ. കരുണാകരൻ, കെ. ആശാലത, പി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.