ആരെയൊക്കെ വിലയ്ക്കെടുത്താലും നീതിയുടെ പക്ഷത്തുനിന്ന് അന്തിമവിജയം നേടും: രാഹുൽ മാങ്കൂട്ടത്തിൽ
1393790
Sunday, February 18, 2024 6:58 AM IST
പെരിയ: എതിരാളികൾ ആരെയൊക്കെ വിലയ്ക്കെടുത്താലും നീതിയുടെ പക്ഷത്ത് നിന്നുള്ള പോരാട്ടത്തിൽ അന്തിമ വിജയം കോൺഗ്രസിന്റേതായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രത് ലാലിന്റെയും കൃപേഷിന്റെയും അഞ്ചാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യോട്ട് ടൗണിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊന്നവരുടെയും കൊല്ലിച്ചവരുടെയും കഴുത്തിൽ കുരുക്ക് മുറുകുന്നതുവരെ യൂത്ത് കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ പ്രതികളെ ശിക്ഷിക്കുന്നതുവരെ വിശ്രമമില്ലാതെ പോരാടുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, കെ.കെ. രാജേന്ദ്രൻ, അഡ്വ. എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, പി.വി. സുരേഷ്, സി.വി. ജയിംസ്, ധന്യ സുരേഷ്, കെ.പി. പ്രകാശൻ, സാജിദ് മൗവൽ, കെ.വി. ഭക്തവത്സലൻ, ബി.പി. പ്രദീപ് കുമാർ, സി.കെ. അരവിന്ദൻ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, പ്രമോദ് പെരിയ, രക്തസാക്ഷികളുടെ പിതാക്കന്മാരായ പി.കെ. സത്യനാരായണൻ, പി.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ കല്യോട്ട് ടൗണിലെ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, മീനാക്ഷി ബാലകൃഷ്ണൻ, റിജിൽ മാക്കുറ്റി, കരുൺ താപ്പ, ധന്യ സുരേഷ്, ബി.പി. പ്രദീപ്കുമാർ, കാർത്തികേയൻ പെരിയ, ഫർസിൻ ജീദ്, മിനി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.