ടീം പടന്ന ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് ഇന്നു തുടക്കം
1376997
Saturday, December 9, 2023 2:13 AM IST
പടന്ന: പടന്ന പഞ്ചായത്തില്‍ ഫുട്ബോള്‍ ഇനി കാര്യമാകും. കായിക രംഗത്ത് പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ടീം പടന്ന ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് ഇന്നു തുടക്കമാകും.
പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്.
പരിശീലനത്തിനായി പഞ്ചായത്ത് പരിധിയിലെ സബ് ജൂണിയര്‍(അണ്ടര്‍ 13), ജൂണിയര്‍(അണ്ടര്‍ 16) കുട്ടികളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. രജിസ്ട്രേഷന് നടത്തിയ 160 പേരില്‍ 30 വീതം പേരെ രണ്ട് ബാച്ചുകളിലേക്കായി തെരഞ്ഞെടുക്കും. ഇതിനായി തൃക്കരിപ്പൂര്‍ നടക്കാവ് രാജീവ് ഗാന്ധി
സിന്തറ്റിക് ടർഫിൽ രാവിലെ ഏഴിന് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സെലക്ഷന് ട്രയല്‍സ് നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പദ്ധതിക്ക് കേരളത്തിലെ പ്രമുഖ ഫുട്ബോള്‍ പരിശീലകര്‍ നേതൃത്വം നല്‍കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ കിറ്റും പോഷകാഹാരവും ഒരുക്കും. 23നു വിപുലമായ പരിപാടികളോടെ ക്യാമ്പിന്റെ ഉദ്ഘാടനം നടക്കും.
പരിശീലനത്തില്‍ ഉള്‍പ്പെടുന്നവരെ കേരളോത്സവ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളിലേക്ക് പ്രാപ്തരാക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം പറഞ്ഞു.