ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം
1376229
Wednesday, December 6, 2023 8:09 AM IST
കാസര്‍ഗോഡ്: വിദ്യാനഗറിലെ കാസര്‍ഗോഡ് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് സി.വി. ജയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. സഹകാരി മാത്യു സെബാസ്റ്റ്യന്‍ നായ്ക്കംപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു.
സഹകരണ സംഘം അസി. രജിസ്ട്രാര്‍ എ. രവീന്ദ്ര, മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, സാജിദ് മവ്വല്‍, ജോമോന് ജോസ്, എ. വാസുദേവന്‍, കെ. ഭക്തവത്സലന്, ദീപക്, സംഘം ഡയറക്ടര്‍മാരായ ജമീല അഹമ്മദ്, ബി.എന്‍. രാധാകൃഷ്ണന്, കുശലകുമാരി, സ്റ്റാഫ് പ്രതിനിധി ബി. വെങ്കടേഷ് എന്നിവര്‍ സംബന്ധിച്ചു. സംഘം വൈസ് പ്രസിഡന്റ് സോജന് ജി. കുന്നേല്‍ സ്വാഗതവും സെക്രട്ടറി സി. കവിത നന്ദിയും പറഞ്ഞു.