ചിറ്റാരിക്കാൽ: മലയോര ഹൈവേയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു.
ജീപ്പിൽ ഉണ്ടായിരുന്ന മാലോം സ്വദേശികളായ ജോഷി മാത്യു, തോമസ് തുറവക്കിൽ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാൽ-മാലോം റോഡിൽ പള്ളിക്കുന്ന് വളവിലായിരിന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ജീപ്പ് റോഡിൽ നിന്നും താഴേക്ക് മറിയുകയായിരുന്നു.