വിവിധ വിഭവങ്ങളിൽ പലഹാരമേള
1374943
Friday, December 1, 2023 7:04 AM IST
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ പഠനപ്രവർത്തനത്തിന്റെ ഭാഗമായി പലഹാരമേള സംഘടിപ്പിച്ചു. അമ്പതോളം വിഭവങ്ങൾ പരിചയപ്പെടുവാനും രുചിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു.
മായം കലരാത്തതും രുചിപ്രദവുമായ വിഭവങ്ങൾ വീട്ടിൽ തന്നെ തയാറാക്കാമെന്ന തിരിച്ചറിവ് ഈ മേളയിലൂടെ കുട്ടികൾക്ക് ലഭിച്ചു.
രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും മേളയെ കൂടുതൽ മനോഹരമാക്കി. സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ പി.വി. ടെസി അധ്യക്ഷത വഹിച്ചു. ഫാ.തോമസ് പാണാക്കുഴി, പി. രാജമല്ലിക, വി.ജി. അച്യുതാനന്ദൻ എന്നിവർ പ്രസംഗിച്ചു. ധന്യ വർഗീസ് സ്വാഗതവും സെൽമി ജോസ് നന്ദിയും പറഞ്ഞു.