സെന്റ് പയസ് കോളജിൽ സെമിനാർ നടത്തി
1374940
Friday, December 1, 2023 7:04 AM IST
രാജപുരം: സെന്റ് പയസ് ടെൻത് കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണത്തിൽ കോടതികളുടേയും മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരള സർക്കാരിന്റെ പാർലമെന്ററി കാര്യാലയത്തിന്റെ ധനസഹായത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ഡി. ദേവസ്യ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫസർ ഡോ.സാബു തോമസ്, ശ്രീകണ്പുഠപുരം എസ്ഇഎസ് കോളജ് ജേർണലിസം വകുപ്പ് മേധാവി കെ. ദീപു ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവി ഡോ.ടി. ജിജികുമാരി, അധ്യാപകരായ ഡോ.ജോബി തോമസ്, ഡോ.എം.വി. വിനോദ്, പി.എ. ബിബിൻ, ആബേൽ ജസ്റ്റിൻ, ഡോ.സിനോഷ് സ്കറിയാച്ചൻ, പിടിഎ വൈസ് പ്രസിഡന്റ് സ്റ്റീഫൻ, കോളജ് യൂണിയൻ വൈസ് ചെയർമാൻ ചഞ്ചൽ എന്നിവർ പ്രസംഗിച്ചു.