സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
1374691
Thursday, November 30, 2023 7:30 AM IST
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസിന് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് മാനേജര്‍ റവ.ഡോ.ജോണ്സണ് അന്ത്യാംകുളം, ഹരീഷ് പി. നായര്‍, കെ. രമണി, പിടിഎ വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന്, എംപിടിഎ പ്രസിഡന്റ് ആശ മോഹനന്, സീനിയര്‍ അസിസ്റ്റന്റ് എം.കെ. പ്രസാദ്, സ്റ്റാഫ് സെക്രട്ടറിമാരായ എന്‍. അനീഷ്, വി.എന്‍. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ദീപ ജോസ് സ്വാഗതവും മുഖ്യാധ്യാപകന്‍ കെ. ശങ്കരന് നന്ദിയും പറഞ്ഞു.
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂളിന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു.കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, പനത്തടി പഞ്ചായത്തംഗം കെ.ജെ. ജയിംസ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് സജി കുരുവിനാവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. അഷ്റഫ്, ഫാ.ജോബിഷ് തടത്തിൽ, എംപിടിഎ പ്രസിഡന്റ് സൗമ്യ സന്തോഷ്, സ്കൂൾ ലീഡർ ഒ.എൻ. നന്ദന എന്നിവർ പ്രസംഗിച്ചു. മുഖ്യാധ്യാപകൻ എം.എ. സജി സ്വാഗതവും പിടിഎ പ്രസിഡന്റ് കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.