പൂടംകല്ല്-പാണത്തൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: മൈനോറിറ്റി കോൺഗ്രസ്
1374439
Wednesday, November 29, 2023 7:33 AM IST
പനത്തടി: വർഷങ്ങളായി തകർന്ന് കിടക്കുന്ന പൂടംകല്ല്-പാണത്തൂർ സംസ്ഥാനപാതയുടെ കാര്യത്തിൽ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ച് റോഡ് നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കെപിസിസി മൈനോറിറ്റി കോൺഗ്രസ് പനത്തടി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
ബാബു കദളിമറ്റം ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ വി.എം. ഷിഹാബ് അധ്യക്ഷത വഹിച്ചു. പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ. ജയിംസ്, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, ജോണി തോലമ്പുഴ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കോളിച്ചാൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാധാ സുകുമാരൻ, അഡ്വ.ഷീജ കാലിച്ചാനടുക്കം, ജിബിൻ ജയിംസ്, എം.എം. തോമസ്, മൈനോറിറ്റി കോൺഗ്രസ് പനത്തടി മണ്ഡലം ചെയർമാൻ ജോസ് നാഗരോലിൽ എന്നിവർ പ്രസംഗിച്ചു.