സം​സ്ഥാ​ന ബ​ധി​ര കാ​യി​ക​മേ​ള: മാ​ര്‍​ത്തോ​മ സ്‌​കൂ​ളി​ന് തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ടം
Wednesday, November 29, 2023 7:32 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ബ​ധി​ര കാ​യി​ക​മേ​ള​യി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ട​വു​മാ​യി ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ ബ​ധി​ര​വി​ദ്യാ​ല​യം.

ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ മൂ​ന്നു മെ​ഡ​ലു​ക​ളാ​ണ് ജി​ല്ല​യ്ക്കു​വേ​ണ്ടി സ്‌​കൂ​ള്‍ നേ​ടി​യെ​ടു​ത്ത​ത്. അ​ണ്ട​ര്‍-18 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി കെ. ​രാ​കേ​ഷ് കു​മാ​റും അ​ണ്ട​ര്‍-16 ആ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി എ. ​ജീ​വ​നു​മാ​ണ് വെ​ള്ളി മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​ണ്ട​ര്‍-16 പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി പ​ല്ല​വി വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി.