മെഡൽ തിളക്കവുമായി അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികൾ
1374433
Wednesday, November 29, 2023 7:32 AM IST
പാലാവയൽ: മംഗളൂരുവിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരങ്ങളിൽ കേരളത്തിന് മെഡൽ തിളക്കം സമ്മാനിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികൾ.
ടീമിനെ മുന്നിൽനിന്നു നയിച്ച ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് പാലാവയലിലെ ബിജു മാപ്പിളപറമ്പിൽ വിവിധ ഇനങ്ങളിലായി ഒരു സ്വർണവും 4 വെങ്കലവും നേടി.
ജില്ലയിൽ നിന്നുള്ള സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ ട്രഷറർ എം.ടി.പി. സൈഫുദ്ദീൻ ഒരു സ്വർണവും ഒരു വെങ്കലവും ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എം.ടി.പി. അഷറഫ് ഒരു വെങ്കലവും നേടി. വിനോദസഞ്ചാര വകുപ്പിനു കീഴിൽ ലൈഫ് ഗാർഡായി ജോലിചെയ്യുന്ന പാലാവയൽ സ്വദേശി ബിജേഷ് ഞെട്ടനൊഴുകയിൽ രണ്ട് വെങ്കലമെഡലുകൾ നേടി.