ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു
1339908
Monday, October 2, 2023 1:34 AM IST
ചിറ്റാരിക്കാല്‍: ഗാന്ധിജയന്തി ദിനത്തിനു മുന്നോടിയായി വോയിസ് ഓഫ് ചിറ്റാരിക്കാല്‍ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കിടപ്പുരോഗികള്‍ക്കും അശരണര്‍ക്കുമായി ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചന് കൊല്ലകൊമ്പില്‍, വൈസ് നിവാസ് പ്രസിഡന്റ് സണ്ണി മൈലിക്കല്‍, കെസിവൈഎം തോമാപുരം യൂണിറ്റ് പ്രസിഡന്റ് ജിസ്വിന്‍ പുതിയാപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഷിജിത്ത് കുഴുവേലില്‍ അധ്യക്ഷനായി.
അരുണ്‍ ചിലമ്പിട്ടശേരില്‍, അമിത്ത് ചിലമ്പിട്ടശേരില്‍, എബിന് പാതിപുരയിടത്തില്‍, റോഷന് എഴുത്തുപുരക്കല്‍, റിജേഷ് പാലമറ്റത്തില്‍, ജോബിന്‍സ് മാപ്രക്കരോട്ട്, ചാക്കോ തെന്നിപ്ലാക്കല്‍, ജസ്റ്റിന് ചിറ്റടിയില്‍ എന്നിവര്‍ നേതൃത്വം നല്കി.