മാലോം സെന്റ് ജോര്‍ജ് ഫൊറോന ചാമ്പ്യന്മാർ
1339411
Saturday, September 30, 2023 1:59 AM IST
മാലോം: മാലോം മേഖലയിലെ കെസിവൈഎം, മാതൃവേദി, മിഷന് ലീഗ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സംയുക്ത ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി. മാലോം സെന്റ് ജോര്‍ജ് ഫൊറോനാ ചര്‍ച്ച് ഓവറോള്‍ ചാമ്പ്യന്മാരായി.
പറമ്പ സെന്റ് മേരീസ് ചര്‍ച്ച് രണ്ടാം സ്ഥാനവും ചുള്ളി സെന്റ് മേരീസ് ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫൊറോനാ വികാരി ഫാ.ജോസ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മാതൃവേദി ഫൊറോനാ ഡയറക്ടര്‍ ഫാ. ആന്റണി നല്ലൂക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കലോത്സവ കോ-ഓഡിനേറ്റര്‍ ഫാ.ജോസഫ് കാഞ്ഞിരത്തിങ്കല്‍, മിഷന് ലീഗ് ഫൊറോനാ ഡയറക്ടര്‍ ഫാ.ജോസഫ് കളപ്പുരയ്ക്കല്‍, മാതൃവേദി ഫോറോനാ പ്രസിഡന്റ് അന്നമ്മ മാത്യു തലാപ്പള്ളില്‍, കെസിവൈഎം ഫൊറോനാ പ്രസിഡന്റ് സാന്‍ജോ പുളിയംകുന്നേല്‍, ബിജു കുഴിപ്പള്ളില്‍ എന്നിവർ പ്രസംഗിച്ചു.