മാര്‍ച്ചും ധര്‍ണയും നടത്തി
1338466
Tuesday, September 26, 2023 1:30 AM IST
കാസര്‍ഗോഡ്: നീലേശ്വരം അഴിമുഖത്ത് മണല്‍ വാരുന്ന അംഗീകൃത തൊഴിലാളികള്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് കാസര്‍ഗോഡ് തുറമുഖ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
തുറമുഖ വകുപ്പിന്റെ അനുമതിയോടെ മണല്‍ വാരുന്നവര്‍ കൂലികുറവ് അടക്കമുള്ള കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കോട്ടപ്പുറം മാട്ടുമ്മല്‍ കടവ്, അച്ചാംതുരുത്തി, മടക്കര, കൈതക്കാട്, ഓരി എന്നീ കടവുകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് പ്രയാസം നേരിടുന്നത്. ടണ്ണിന് 250 രൂപയെങ്കിലും കൂലി കൂട്ടുക, കൂലി ആഴ്ചയില്‍ നല്‍കുക, പഞ്ചായത്തിന് കിട്ടുന്ന വിഹിതത്തില്‍ നിന്നു തൊഴിലാളി ക്ഷേമ ഫണ്ട് നീക്കി വയ്ക്കുക, തൊഴിലുപകരണങ്ങള്‍ വാങ്ങി നല്‍കുക, തോണി വാടക അനുവദിക്കുക, വിശേഷ ദിവസങ്ങളില്‍ ഇന്‍സെന്റീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
സിഐടിയു ജില്ലാസെക്രട്ടറി പി. കമലാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പി.പി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പു, എഐടിയുസി ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താൻ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. കൃഷ്ണന് സ്വാഗതവും പി.കെ. സത്യന് നന്ദിയും പറഞ്ഞു.