കടല്‍തീരത്ത് തനതുസസ്യങ്ങള് വച്ചുപിടിപ്പിച്ച് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍
1338461
Tuesday, September 26, 2023 1:30 AM IST
നീലേശ്വരം: എന്‍എസ്എസ് ദിനാഘോഷത്തിന്റെ ഭാഗമായി കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൈക്കടപ്പുറം കടല്‍ത്തീരത്ത് തനതു സസ്യങ്ങള്‍ വച്ചു പിടിപ്പിച്ച് കോസ്റ്റല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്
തുടക്കമിട്ടു.
പരിസ്ഥിതി പ്രവര്ത്തകന് പി.വി. ദിവാകരന്റെ ജീവനം പദ്ധതിയും നീലേശ്വരം ഉബുണ്ടു അമിറ്റി ക്ലബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങളില്‍ കണ്ടുവരുന്ന സ്ക്രൂപൈൻ, ഉങ്ങ്, രാവണമീശ, കടല്‍ രുദ്രാക്ഷം, വെങ്കണ, പുഴമുല്ല, മണിമരുത് തുടങ്ങി ഇരുപത്തഞ്ചോളം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. രാജേന്ദ്രകുമാര്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു. ഡോ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് പ്രവീണ്‍ കുമാര്‍, പി.വി. ദിവാകരന്, ജി. സന്തോഷ് കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.കെ. രഞ്ജിത്, വോളണ്ടിയര്‍ സെക്രട്ടറി അശ്വിന് പ്രകാശ്, ഉബുണ്ടു അമിറ്റി ക്ലബ് പ്രവര്‍ത്തകരായ സുധീര്‍ നായര്‍, എം.വി. രമേശന് എന്നിവര്‍ നേതൃത്വം നല്കി.