പ്രത്യേക തൊഴില്‍മേള നാളെ
1337487
Friday, September 22, 2023 3:20 AM IST
കാസര്‍ഗോഡ്: കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ് (സിഐഐ), കുടുംബശ്രീ, അസാപ് കേരള എന്നിവരുമായി ചേര്‍ന്ന് നാളെ വിദ്യാനഗര്‍ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ബിടെക്, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്കായി പ്രത്യേക തൊഴില്‍മേള നടത്തുന്നു.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിഡബ്ല്യുഎംഎസ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അന്നേ ദിവസം രാവിലെ ഒമ്പതിന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തണം. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികളുടെയും തൊഴിലവസരങ്ങളുടെയും വിശദ വിവരങ്ങള്‍ ഡിഡബ്ല്യുഎംഎസ് കണക്ട് ആപ്പില്‍ ലഭിക്കും. ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ സ്മാര്‍ട്ട് ഫോണുമായി എത്തണം. ഫോണ്‍: 9567815040, 85474 53953.
തൊഴില്‍മേള 29ന്
കാസര്‍ഗോഡ്: കേരള നോളജ് ഇക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കി വരുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി 29ന് കാസര്‍ഗോഡ് അസാപ് സ്കില്‍ പാര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഐടിഐ, അസാപ് എന്നിവ സംയുക്തമായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.
2026നകം 20 ലക്ഷം വൈജ്ഞാനിക തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് "എന്റെ തൊഴില്‍ എന്റെ അഭിമാനം. സ്പോട്ട് രജിസ്ട്രേഷനും മേളയിലുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സിഡിഎസ് ഓഫീസുമായോ കമ്യൂണിറ്റി അംബാസിഡറുമായോ ബന്ധപ്പെടാം. ഫോണ്‍: 04994 256111.