സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
1336702
Tuesday, September 19, 2023 6:37 AM IST
ഉദുമ: ജനാധിപത്യ സമൂഹത്തെ പരസ്പരം പോരടിപ്പിച്ചുകൊണ്ട് മതനിരപേക്ഷ സമൂഹത്തെ ഇല്ലാതാക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും വശീയത നാടിനാപത്താണെന്നും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമയില്‍ നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി.പ്രഭാകരന് അധ്യക്ഷത വഹിച്ചു. വത്സന് പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. പറഞ്ഞു. മധു എസ്.നായര്‍, പി.കെ. വിനയകുമാര്‍, ഇ.ഡി.സാബു, എം.രാജു, പി.കെ.വിനോദ്കുമാര്‍, സി.ഇ.ജയന്, കെ.ശശി, പി.കെ.പ്രകാശ് കുമാര്‍, സി.ശശി, ഷിബു കടവങ്ങാനം, സുകുമാരന്‍ പൂച്ചക്കാട്, കൊപ്പല്‍ പ്രഭാകരന്, ദിനേശന് മൂലക്കണ്ടം, എ.കെ.ശശാങ്കന്, സുജിത്ത് പുതുക്കൈ എന്നിവര്‍ പ്രസംഗിച്ചു.