റോഡ് മുറിച്ചുകടക്കവേ ഗൃഹനാഥന് ലോറിയിടിച്ചു മരിച്ചു
1336376
Monday, September 18, 2023 12:08 AM IST
കാഞ്ഞങ്ങാട്: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ ഗൃഹനാഥന് ലോറിയിടിച്ചു മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പിലെ പി.വി.ബാബു (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെ കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞമ്പുവിന്റെയും മാണിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: ദേവിക, ആകാശ്. സഹോദരങ്ങള്‍: നാരായണി, സരോജിനി, ഓമന, രാധ.