മാലോം: "ഭൂമിക്കൊരു കുട, നല്ല ഭാവിക്കൊരു തണല്‍' എന്ന സന്ദേശവുമായി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പരിസ്ഥിതി ക്ലബിന്റെയും സോഷ്യല്‍ ക്ലബിന്റെയും നേതൃത്വത്തില്‍ ലോക ഓസോണ്‍ ദിനാചരണം നടത്തി.
വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ഓസോണ്‍ സംരക്ഷണ സന്ദേശങ്ങള്‍ കൊണ്ട് അലങ്കരിച്ച ഓസോണ്‍ മരം ഒരുക്കി. പ്രതിജ്ഞ, ബോധവത്കരണ റാലി എന്നിവയും നടന്നു. അധ്യാപകരായ സുകേഷ്, ജോമി, ഉഷാകുമാരി, അനു, ഡെല്‍ന, ലീന, വിദ്യാര്‍ഥികളായ അദ്വൈത്, എഡ്വിന്, അമയ, അന്‍ഷിക, ലിയ എന്നിവര്‍ നേതൃത്വം നല്കി.