തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു
1336206
Sunday, September 17, 2023 6:31 AM IST
കണ്ണൂർ: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഉഷ ഇന്റര്‍നാഷണലുമായി സഹകരിച്ചുകൊണ്ട് രാജപുരം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 15 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീനുകളുടെ വിതരണവും നടത്തി.
വിതരണോദ്ഘാടനം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് നിര്‍വഹിച്ചു.
രാജപുരം ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കല്‍ അധ്യക്ഷനായിരുന്നു. സൊസൈറ്റി സെക്രട്ടറി ഫാ.സിബിന് കൂട്ടക്കല്ലുങ്കല്‍, ഫാ.സ്റ്റീജോ തേക്കുംകാട്ടില്‍, വാര്‍ഡ് മെമ്പര്‍ ജോസ് പുതുശേരികാലായില്, വടിവേലന് പെരുമാള്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി രാജപുരം മേഖലയിലെ 15 വനിതകള്‍ക്ക് തയ്യല്‍ പരിശീലനത്തോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന് നല്‍ക്കുന്നതുമാണ് പദ്ധതി. മാസ് പ്രേജക്ട് ഓഫീസര്‍ വിനു ജോസഫ്, അബ്രാഹം ഉള്ളാടപ്പുള്ളില്‍, ആന്‍സി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.